ഒന്നരക്കോടി തട്ടിയെടുത്ത സംഭവം: സോളാര്‍ തട്ടിപ്പ് കേസില്‍ ഇന്ന് നിര്‍ണായക വിധി

വെള്ളി, 28 ഡിസം‌ബര്‍ 2018 (08:19 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ ഇന്ന് നിര്‍ണായക വിധി. സരിത നായര്‍, ബിജു രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെ വ്യവസായിയായ ടിസി മാത്യു നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി പറയുക.

ടിസി മാത്യു നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയാണ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതി ഇന്ദിരാദേവി ഒളിവിലാണ്. നാലാം പ്രതി ഷൈജു സുരേന്ദ്രനെ പ്രത്യേകം വിചാരണ ചെയ്യും. 2009ലാണ് പരാതിക്ക് കാരണമായ ഇടപാട് നടന്നത്.

ഗാർഹികാവശ്യത്തിനായുള്ള സോളർ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ വിതരണാവകാശം വാഗ്ദാനം ചെയ്തു. ടിസി മാത്യുവിൽ നിന്നും ഒന്നരകോടി രൂപ സരിതയും ബിജുവും തട്ടിയെടുത്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍