സോളാര്‍ തട്ടിപ്പ് കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമ്മര്‍ദ്ദത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് സംവിധായകനും നടനുമായ ആഷിഖ് അബു രംഗത്ത്. “ വിട്ടു കൊടുക്കരുത് സര്‍ ” എന്ന വാചകത്തോടെ ഫേസ്‌ബുക്കിലാണ് അദ്ദേഹം പരാമര്‍ശം പരിഹാസം നടത്തിയിരിക്കുന്നത്.
വിട്ടു കൊടുക്കരുത് സർ, 'ജനാധിപത്യം' എന്ന് കേട്ടാൽ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിക്കണം ! - എന്നാണ് ആഷിഖ് അബു ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം #Darkage എന്ന ഷാഷ് തലക്കെട്ടും അദ്ദേഹം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അസാധാരണ സംഭവങ്ങളില്‍ അസാധാരണമായ വിധിയുണ്ടാകും. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും നീതി തുല്ല്യ നീതിയാണെന്നും കോടതി വ്യക്തി.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. ആരൊപണങ്ങള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പൊലീസാണെന്നും കോടതി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിജിലന്‍സിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.