ഭയത്തോടെ ആര്യാടനും മുഖ്യമന്ത്രിയും; പൊതുപരിപാടികള്‍ റദ്ദാക്കി

Webdunia
വെള്ളി, 29 ജനുവരി 2016 (09:24 IST)
തൃശൂര്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും
മന്ത്രി ആര്യാടന്‍ മുഹമ്മദും ഇന്നു നടത്തേണ്ടിയിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കി. ഇടുക്കിയില്‍ സംബന്ധിക്കേണ്ട പരിപാടികളാണ് ആര്യാടന്‍ ഉപേക്ഷിച്ചത്.

മുഖ്യമന്ത്രി വ്യാഴാഴ്‌ച മുതല്‍ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വാനത്തിന് നേരെ കല്ലേറും മുട്ടയേറും ഉണ്ടായ സാഹചര്യത്തില്‍ വന്‍ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. ലീല ഹോട്ടലില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടു നില്‍ക്കുകയാണ്. ഡിജിപിയുള്‍പ്പെടെയുള്ള ഉന്നത പൊലീസ് അധികാരികള്‍ രാവിലെ തന്നെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അതേസമയം, തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കേസിനെ നിയമപരമായി നേരിടുമെന്നു അദ്ദേഹം പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദും അപ്പീല്‍ നല്‍കും. ഇരുവരും വ്യക്തിപരമായാണ് അപ്പീല്‍ നല്‍കുക. ബാര്‍ക്കോഴ കേസില്‍ കെ ബാബുവിനു വേണ്ടി ഹാജരായ എസ് ശ്രീകുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ഹാജരാകും.