ഉമ്മന്‍ചാണ്ടിയെ ബ്‌ളാക്ക് മെയില്‍ ചെയ്‌തത് ബാലകൃഷ്ണപിള്ള; ആയുധമാക്കിയത് സരിതയുടെ കത്ത്!

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (14:35 IST)
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്‌താന ചര്‍ച്ചാ വിഷയമാകുന്നു.

രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള തന്നെ ഒരു വിഐപി ബ്‌ളാക്ക് മെയിലിംഗ് ചെയ്‌തുവെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ലക്ഷ്യംവച്ചുള്ളതായിരുന്നുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ഭാര്യ യാമിനിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും ഗണേഷ് കുമാറിന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

യാമിനിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിന് പിന്നാലെ ഗണേഷിനെ മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കണമെന്ന് ബാലകൃഷ്ണപിള്ള ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ഘടകകക്ഷി നേതാക്കളെ ഉപയോഗിച്ചും ബലാകൃഷ്ണപിള്ള ശ്രമം ശക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല.

ഈ സമയമാണ് കേരളാ രാഷ്‌ട്രീയത്തെ ഞെട്ടിച്ച് സോളാര്‍ കേസ് ഉയര്‍ന്നുവന്നതും സരിത എസ് നായരുടെ കത്ത് വിവാദമായതും. എന്നാല്‍, ഈ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. ഗണേഷിനെ തിരിച്ചെടുത്തില്ലെങ്കില്‍ അടുത്ത കത്തില്‍ പേരുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ള അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് മംഗളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്നെ പലവട്ടം അടുപ്പമുള്ളവര്‍ ബ്ലാക്ക്‌മെയിലിങ്ങിനു വിധേയനാക്കാന്‍ ശ്രമിച്ചുവെന്നുവെങ്കിലും അതിലൊന്നും താന്‍ വീണിരുന്നില്ലെന്നും ഒരു തവണ വഴങ്ങേണ്ടി വന്നതില്‍ ഇേപ്പാള്‍ ദു:ഖമുണ്ടെന്നും കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article