സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായ യുഡിഎഫിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ സ്ഥാനാർഥി നിർണയത്തിനു മുൻപ് അതു പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നുവെന്ന് ഇന്നലെ സരിത വെളിപ്പെടുത്തിയിരുന്നു. സരിതയുടെ ഈ വെളിപ്പെടുത്തൽ ഏറെ വിവാദമാവുകയാണ്.
ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും സരിത കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിലാകുമെന്നും സരിത വ്യക്തമാക്കി.