‘തെരുവില്‍ ഒപ്പന കളിക്കാന്‍ പോയ സമയത്ത് ഐഎസില്‍ ചേര്‍ന്ന് രണ്ടു ബോംബ് പൊട്ടിച്ചിരുന്നെങ്കില്‍ നിനക്ക് ഞാന്‍ സ്വര്‍ഗം തരുമായിരുന്നു’; പെൺകുട്ടികളുടെ ഫ്ലാഷ് മോബിന് ട്രോള്‍
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. ഇഷ്ടപ്പെടാത്തതിനേയും ശരിയല്ലെന്ന് തോന്നുന്നതിനേയും ഹാസ്യരൂപേണ ട്രോളുമ്പോള്‍ അതിർവരമ്പുകൾ ഇല്ലെന്നതാണ് ട്രോളർമാരുടെ പക്ഷം.
ചില സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ അത്തരം രീതികള്‍ ഉപയോഗിക്കേണ്ടതായി വരുന്നു എന്നതാണ് കാരണം. പക്ഷേ, ഇത് ഒരു പരിധിവരെ വ്യക്തി സ്വാതന്ത്രത്തിന്റെ കൈകടത്തലാണെന്നത് പറയാതെ വയ്യ. ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത് മലപ്പുറത്ത് ഫ്ലാഷ് മൊബില്‍ പങ്കെടുത്ത മുസ്ലിംപെണ്‍കുട്ടികളെയാണ്.
സദാചാര വാദികളായ ആങ്ങളമാരെ സോഷ്യൽ മീഡിയ വെറുതെ വിടുന്നൊന്നുമില്ല. ഒരു വിഭാഗം സദാചാര വാദികള്‍ പെണ്‍കുട്ടികളെ ക്രൂശിക്കുമ്പോൾ സോഷ്യല്‍ മറ്റൊരു വിഭാഗം ആളുകൾ സദാചാരക്കാരെ ട്രോൾ ചെയ്ത് കൊല്ലുകയാണ്.