ജീവനക്കാർ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ മിണ്ടിയാല്‍ എട്ടിന്റെ പണി കിട്ടും

വെള്ളി, 24 മാര്‍ച്ച് 2017 (19:17 IST)
സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം. സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കുകയോ അഭിപ്രായ പ്രകടനം നടത്താനോ പാടില്ലെന്നും ഭരണപരിഷ്കാര വകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ മേലുദ്യോഗസ്ഥർ നടപടിയെടുക്കണം. നടപടിയെടുത്തില്ലെങ്കിൽ ഗുരുതര വീഴ്ചയായി കണക്കാക്കും.  ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.

യുഡിഎഫ് സർക്കാരിന്റെ കാലത്തും സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു. സർക്കാരിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

വെബ്ദുനിയ വായിക്കുക