സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; മരണപ്പെട്ടത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ ആദിത്യ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ജൂണ്‍ 2024 (17:38 IST)
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ ആദിത്യ എസ് നായര്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് ആദിത്യ. ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ സൗഹൃദത്തിലായിരുന്നു. ഇതിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഇതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകുകയായിരുന്നു.
 
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ തിരുവനന്തപുരം  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിന് കാരണം സൈബര്‍ ആക്രമണമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article