രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. പ്രവര്‍ത്തകരുടെ തീരുമാനമാണ് താന്‍ അംഗീകരീക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ എന്ത് തീരുമാനമെടുത്താലും താന്‍ അത് അംഗീകരീക്കും. എസ്എൻഡിപി യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്ന ദാസൻ മാത്രമാണ് താനെന്നും. അന്തിമ തീരുമാനം ഇന്നത്തെ എസ്എൻഡിപി യോഗത്തിന്റെ ഭാരവാഹികളുടെ യോഗത്തിന് ശേഷമെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാനും ആക്രമിക്കാനും പലരും പല കോണുകളില്‍ നിന്നുമായും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഏത് നീക്കവും എസ്എന്‍ഡിപി ഒറ്റക്കെട്ടായി ചെറുക്കും. യോഗത്തെ തകര്‍ക്കാമെന്ന് ആരും ചിന്തിക്കേണ്ട. ആരെയും ഭയപ്പെടേണ്ട സാഹചര്യം ഒന്നും ഇല്ലെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ആരുടെ മുന്നിലും മുട്ടുകുത്താൻ തയാറാല്ല. ഞങ്ങൾ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കേണ്ടേത് ഞങ്ങളാണ്. കുറേ രാഷ്ട്രീയ തമ്പുരാക്കൻമാർ ഞങ്ങളെ അടിയാൻമാരെ പോലെയാണ് കാണുന്നത്. അതാണ് അപകടവും അവർക്ക് പറ്റിയ അപജയവും. വ്യക്തിപരമായി പലതും പറഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവും, തദ്ദേശ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ത്തലയില്‍ നടക്കുന്ന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം. കേരളയാത്ര പോലുള്ളകാര്യങ്ങൾ തള്ളിക്കളയാൻ സാധിക്കില്ല. ആര് നടത്തണം എങ്ങിനെ നടത്തണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കണം. സിപിഎം ഇങ്ങോട്ട് എടുക്കുന്ന നിലപാട് പോലെയാകും അങ്ങോട്ടും. ഇങ്ങോട്ട് സ്നേഹത്തിൽ ആണെങ്കിൽ അങ്ങിനെ തിരിച്ചാണെങ്കിൽ അങ്ങിനെയും. ഇരുമുന്നണികളും പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.