എസ്എന്‍ഡിപി- സിപിഎം ബന്ധം അടഞ്ഞ അധ്യായമല്ല: തുഷാര്‍ വെള്ളാപ്പള്ളി

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (10:25 IST)
എസ്എന്‍ഡിപി- സിപിഎം ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പുതിയ പാര്‍ട്ടി രൂപികരിച്ചാല്‍ സിപിഎമ്മുമായി സഹകരിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കാതിരിക്കില്ല. നിലവില്‍ സിപിഎമ്മുമായി അയിത്തമില്ല. തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നവരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ സിപിഎമ്മുമായി സഹകരിച്ചേക്കാം. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. എന്നാല്‍ എല്ലാ തീരുമാനങ്ങളും സ്വീകരിക്കുന്നത് എസ്എന്‍ഡിപി യോഗമാണ്. യോഗം ചര്‍ച്ചയിലൂടെ തീരുമാനിച്ചാവും നയങ്ങള്‍ രൂപികരിക്കുക. കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമായ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രര്‍ത്തിക്കുന്നതും മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരിക്കുന്നതില്‍ എസ്എന്‍ഡിപി താല്‍പ്പര്യം കാണിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരിക്കുന്നതിന് എന്‍എസ്എസുമായും ചര്‍ച്ച നടത്തും. മതേതര സ്വഭാവമുള്ള രാഷ്‌ട്രീയ പാര്‍ട്ടി രൂപികരണമാണ് ആഗ്രഹിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എന്നും ക്രിസ്‌ത്യന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. സിപിഎമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.