ലാവ്ലിന് കേസില്‍ തിരിച്ചടി ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്നു രാവിലെയായിരുന്നു മുഖ്യമന്ത്രി കൊച്ചിയില്‍ എത്തിയത്. നേരെ ആലുവ പാലസിലേക്ക് പോകുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും എ ജിയെ കാണാനായി എറണാകുളം ഗസ്റ്റ് ഹൌസിലേക്ക് പോകുകയായിരുന്നു.
കഴിഞ്ഞദിവസം ലാവ്ലിന് കേസ് പരിഗണിച്ച ഹൈക്കോടതി കേസ് അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചിരുന്നു. ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഹര്‍ജി പരിഗണിക്കുന്നത് രണ്ടു മാസത്തേക്ക് കോടതി മാറ്റിവെക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തിയത്.