രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തത് സോണിയയുടെ പാര്‍ട്ടിയെന്ന് സ്മൃതി ഇറാനി

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (18:04 IST)
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സോണിയയുടെ പാർട്ടിയാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തതെന്ന് സ്മൃതി ഇറാനി പറഞ്ഞു. 
 
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം മോദി സർക്കാരിന് നൽകിയത് വലിയ പിന്തുണയാണെന്ന് സോണിയ മറന്നുപോയെന്ന് അവര്‍ പറഞ്ഞു. സ്വന്തം പാർട്ടിയുടെ പോരായ്മകളെ മൂടിവയ്ക്കാനാണ് സോണിയ ഇത്തരം ആരോപണങ്ങൾ ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ച പാർട്ടി, അത് തിരികെ കൊണ്ടുവാരാൻ ശ്രമിക്കുന്ന ആളെ ലക്ഷ്യമിട്ട് പറയുന്നത് ചിരിക്ക് വകനൽകുന്നതാണെന്നും ഇറാനി പറഞ്ഞു.
 
നേരത്തെ മോഡി തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നെന്നും വികലമായ സാമ്പത്തിക നടപടികളിലൂടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായെന്നുമാണ് സോണിയ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക