തിരുവനന്തപുരത്ത് ആയുധങ്ങളുമായി ആറംഗ സംഘം പിടിയില്‍

Webdunia
ചൊവ്വ, 20 മെയ് 2014 (15:18 IST)
തിരുവനന്തപുരത്ത് ആയുധങ്ങളുമായി ആറംഗ സംഘം പിടിയില്‍. നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. നക്സല്‍ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചു. മുമ്പ് നക്സലുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ആയുധം കൈവശം വെച്ചതാണെന്നുമാണ് ഇവര്‍ പൊലീസില്‍ നല്‍കിയ മൊഴി. ആന്ധ്ര വാറംഗല്‍ സ്വദേശികളാണ് പിടിയിലായവര്‍. 
 
ഇവര്‍ തിരുവനന്തപുരത്ത് എത്തിയതിന്റെ ലക്‍ഷ്യം സംബന്ധിച്ചാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സിറ്റി പൊലീസ് കമ്മീഷണറും ആന്ധ്ര സ്വദേശിയുമായ വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.