10 ദിവസത്തിനുള്ളിൽ വീടുകളിൽനിന്നും പിടികൂടിയത് ആറ് രാജവെമ്പാലകളെ, ഭയന്ന് വഴിക്കടവ് നിവാസികൾ

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (18:08 IST)
രാജവെമ്പാലയെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ മലപ്പുറം ജില്ലയിലെ എടക്കര, വഴിക്കടവ് നിവാസികൾ. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പ്രദേശത്തെ വീടുകളിൽനിന്നും പിടികൂടിയത് ആറ് രാജവെമ്പാലകളെയാണ്. കഴിഞ്ഞ ദിവസവും രണ്ട് രാജ വെമ്പാലകളെ പ്രദേശത്തെ വീടുകളിൽനിന്നും പിടികൂടി.
 
നെയ്‌വാതുക്കൽ അലവിയുടെയും, കോക്കാടാൻ ആമിയുടെയും വീടുകളിനിന്നുമാണ് കഴിഞ്ഞദിവസം രാജവെമ്പാലകളെ [പിടികൂടിയത്. ഉച്ചക്ക് ഒന്നിനാണ് അലവിയുടെ വീട്ടുമുറ്റത്ത് രാജവെമ്പാലയെ കണ്ടെത്തിയത്. വൈകിട്ട് വീടിന്റെ പൂമുഖത്തുനിന്നുമാണ് ആമിയുടെ വീട്ടിൽനിന്നും രാജവെമ്പാലയെ പിടികൂടിയത്.  
 
പാമ്പു പിടുത്ത വിദഗ്ധനായ മുജീബ് റഹ്‌മാൻ എന്നയാൾ എത്തിയാണ് ഇരു പാമ്പുകളെയും പിടികൂടിയത്. എലികളെ പിടികൂടി ഭക്ഷിക്കാനാണ് രാജവെമ്പാലകൾ വീടുകളിൽ എത്തുന്നത് എന്നാണ് നിഗമനം. അതിനൽ എലികൾ വീട്ടിലുണ്ടെങ്കിൽ തുരത്താൻ വീട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാടിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് വഴിക്കടവ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article