വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ എസ്ഐ ജിഎസ് ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണു അറസ്റ്റ്. എട്ടുമണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
ദീപക്കിനെ നാളെ കോടതിയിൽ ഹാജരാക്കും. ശ്രീജിത്തിനെ മർദ്ദിച്ചത് ദീപക്കിന്റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാലാം പ്രതിയാക്കിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
എഎസ്ഐ അടക്കമുളളവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ശ്രീജിത്തിന്‍റെ കുടുംബം വ്യക്തമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
സംഭവത്തില്‍ സിഐ ക്രിസ്പിൻ സാംസ എസ്ഐ ദീപക്, എഎസ്ഐ സുധീർ, സിപിഒ സന്തോഷ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സിഐയ്ക്കും എസ്ഐയ്ക്കും ഗുരുതരവഴ്ച സംഭവിച്ചെന്ന ഐജി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.