പി ജയരാജന്‍ കിംങ് ജോങ് ഉന്‍; ശുഹൈബിനെ വെട്ടിയത് പരിശീലനം നേടിയ ആള്‍ - സുധാകരന്‍

Webdunia
വ്യാഴം, 22 ഫെബ്രുവരി 2018 (08:35 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്‌താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്.

ഉത്തര കൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്നിനെ പോലെയാണ് ജയാരാജന്‍ പെരുമാറുന്നത്. സമാധാന യോഗം നിയന്ത്രിക്കാന്‍ അദ്ദേഹം ആരാണ്. പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.  

ശുഹൈബിനെ വെട്ടിയത് പൊലീസിന്റെ കസ്‌റ്റ്ഡിയിലുള്ള ആകാശ് തില്ലങ്കേരി അല്ലെന്ന് പറഞ്ഞിട്ടില്ല. വെട്ടിയത് പരിശീലനം നേടിയവരാണെന്നാണ് താ‍ന്‍ പറഞ്ഞത്. സമരം സംബന്ധിച്ച നിലപാട് നേതൃയോഗത്തില്‍ വ്യക്തമാക്കും. എത്ര ദിവസം വേണമെങ്കിലും നിരാഹാരം കിടക്കാന്‍ തയ്യാറാണെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article