ഷോക്കേറ്റ് 2 സുഹൃത്തുക്കള്‍ മരിച്ചു

Webdunia
ശനി, 4 ജൂലൈ 2015 (17:55 IST)
ഷോക്കേറ്റ് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. വെല്‍ഡിംഗ് തൊഴിലാളികളായ കണ്ണമ്മൂല കൊല്ലൂര്‍ പണയില്‍ വീട്ടില്‍ മധുവിന്‍റെ മകന്‍ മനോജ് (24), തോട്ടുവരമ്പത്ത് വീട്ടില്‍ സുധിയുടെ മകന്‍ ചിന്തു എന്ന അഖില്‍ (24) എന്നിവരാണു മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് ആറര മണിയോടെയായിരുന്നു ദുരന്തം. വെല്‍ഡിംഗ് വര്‍ക്ക്‍ഷോപ്പില്‍ വച്ച് ജോലിക്കിടയില്‍ ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണു ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചത്.  
 
ഷോക്കേറ്റു കിടന്ന ഇരുവരെയും നട്ടുകാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹിതരായ ഇരുവരും ഉറ്റസുഹൃത്തുക്കളാണ്.