തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം നഷ്ടപരിഹാരം; പട്ടികടിയില്‍ പരുക്കേറ്റ സ്ത്രീക്ക് സൌജന്യചിക്കിത്സ നല്കാനും മന്ത്രിസഭ തീരുമാനം

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (11:55 IST)
തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായം. അഞ്ചുലക്ഷം രൂപയുടെ ധനസഹായം നല്കാന്‍ ഇന്നുചേര്‍ന്ന  മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. കുടുംബത്തിന് നേരത്തെ അനുവദിച്ച 10, 000 രൂപയുടെ ധനസഹായത്തിന് പുറമേയാണിത്.
 
അതേസമയം, പട്ടികടിയേറ്റ് ഗുരുതരമായി പരുക്കേറ്റ പുല്ലുവിളയിലെ സ്ത്രീക്ക് സൌജന്യചികിത്സ നല്കാനും 50, 000രൂപ നഷ്‌ടപരിഹാരം നല്കാനും തീരുമാനിച്ചു.
 
അതേസമയം, തെരുവുനായ ശല്യം നേരിടാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
Next Article