ഷീലാ ദീക്ഷിതിനെ ഓടിക്കാനുറച്ച് ബിജെപി

തിങ്കള്‍, 7 ജൂലൈ 2014 (16:41 IST)
കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലെ വന്‍ അഴിമതി ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ കേരള ഗവര്‍ണ്ണര്‍ എന്ന സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കാന്‍ ബിജെപി സമരം ശക്തമാക്കുന്നു. 
 
ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. ജില്ലാതലങ്ങളില്‍ പോഷക സംഘടനകളെ കൂട്ടി ധര്‍ണ്ണകള്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്. അഴിമതി ആരോപണങ്ങളില്‍ മുങ്ങി ഡല്‍ഹിയില്‍ വന്‍ തോല്‍വി നേരിട്ട ഷീലാ ദീക്ഷിത് ജനവിധി മാനിക്കാതെ മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണറായി എത്തിയത് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണെന്നാണ് ബിജെപി സംസ്ഥാന ഘടകം ഉന്നയിക്കുന്നത്.
 
ഗവര്‍ണ്ണര്‍ രാജി വയ്ക്കുന്നതിനായി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കുപുറമേ അവരുടെ പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും പ്രതിഷേധ സ്മരങ്ങള്‍ നടത്താനും പര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തേ ഇടത് പര്‍ട്ടികളും ഷീലാദീക്ഷിതിന്റെ രാജി ആവ്ശ്യം നേരത്തേ ഉന്നയിച്ചിരുന്നു.
 
ഇതിനിടെ ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസില്‍ ഷീലാ ദീക്ഷിതിനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ജല ബോര്‍ഡ് അധ്യക്ഷയും ആയിരിക്കേയാണ് അഴിമതി ആരോപണമുണ്ടാകുന്നത്. ഈ കേസില്‍ ചോദ്യം ചെയ്താല്‍ ഗോവ ഗര്‍ണ്ണര്‍ രാജിവച്ചതുപോലെ ഷിലാ ദീക്ഷിതും രാജിവയ്ക്കുമെന്നാണ് കരുതുന്നത്. 

വെബ്ദുനിയ വായിക്കുക