ഷവര്‍മ കഴിച്ച് അവശനിലയിലായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് എംഇഎസ് കോളജിലെ ബിബിഎം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷുഹൈലിനെ (20) യാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച ഷുഹൈലും സുഹൃത്തുക്കളും കോഴിക്കോട്ട് ബൈപ്പാസ് റോഡിലെ ഹോട്ടലില്‍നിന്നു ഷവര്‍മ കഴിക്കുകയായിരുന്നു. വീട്ടിലെത്തിയ ഷുഹൈല്‍ രാത്രിയോടെ ഛര്‍ദ്ദിച്ച് അവശനാകുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെരിങ്ങത്തൂര്‍ സ്വദേശിയായ ഫായിസിനും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വൈദ്യസഹായം തേടുകയും ചെയ്തിട്ടുണ്ട്.