സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ് പി കെ മധുവിനാണ് അന്വേഷണ ചുമതല.
എഡിജിപി അനന്തകൃഷ്ണൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശിവഗിരി മുന്‍ മഠാധിപതി ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് നേരത്തെ ശ്രീനാരായണ ധര്‍മവേദി നേതാവ് ഡോ. ബിജു രമേശ് രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണു സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു ആരോപിച്ചിരുന്നു.ഇതേത്തുടര്‍ന്ന് മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ശാശ്വതീകാനന്ദയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.