ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് ! അതൃപ്തിയോടെ കെപിസിസി

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (08:54 IST)
തുടര്‍ച്ചയായി പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിക്കുന്ന ശശി തരൂര്‍ എംപിയുടെ നിലപാടില്‍ കെപിസിസി നേതൃത്വത്തിനു ശക്തമായ അതൃപ്തി. കോണ്‍ഗ്രസില്‍ തുടരാന്‍ ശശി തരൂരിന് താല്‍പര്യമില്ലേ എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ ചോദിക്കുന്നത്. ഇടതുപക്ഷത്തോട് ശശി തരൂര്‍ പുലര്‍ത്തുന്ന സമീപനം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണെന്നും കെപിസിസി നേതൃത്വം വിലയിരുത്തി. പിണറായിയെ പുകഴ്ത്തി കൊണ്ട് കോണ്‍ഗ്രസ് തുടരാന്‍ സാധിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ ശശി തരൂരിന് നല്‍കിയ മുന്നറിയിപ്പ്. ഈ മുന്നറിയിപ്പിന് ശേഷം പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്നത് ശശി തരൂര്‍ തുടരുകയാണ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാനാണോ ശശി തരൂരിന്റെ നീക്കങ്ങളെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചോദ്യമുയര്‍ന്നിട്ടുണ്ട്. 
 
ആരോഗ്യസൂചികയില്‍ ഒന്നാമത് എത്തിയതിന് സംസ്ഥാന സര്‍ക്കാരിനെ ശശി തരൂര്‍ പുകഴ്ത്തി. യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് തരൂരിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ സല്‍ഭരണവും രാഷ്ട്രീയ സമവായവും യോഗി മാതൃകയാക്കണമെന്നും തരൂര്‍ കുറിച്ചു. ഈ പോസ്റ്റും ഇപ്പോള്‍  വിവാദമായിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article