ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും; പ്രചരണ ബോര്‍ഡില്‍ നിന്ന് വിഡി സതീശന്റെ ചിത്രം ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 നവം‌ബര്‍ 2022 (12:45 IST)
തരൂരിന് അനൂകൂലിച്ച് കോട്ടയം കോണ്‍ഗ്രസ് എ ഗ്രൂപ്പ്. ഡിസംബര്‍ 3ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോര്‍ഡില്‍ വിഡി സതീശന്റെ ചിത്രവും ഒഴിവാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ചിന്റു കുര്യന്‍ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്. അതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നും സംശയമുണ്ട്.
 
അതേസമയം ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലാണ് ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എംപി എം.കെ. രാഘവനാണ് പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയാണ് അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

Next Article