ഷാനിമോള്‍ ഉസ്‌മാന്‍ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും; ശാന്ത ജയറാമിനെ മാറ്റാന്‍ ആലോചന

Webdunia
വ്യാഴം, 7 ഏപ്രില്‍ 2016 (14:48 IST)
മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്‌മാന്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. അവിടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ശാന്ത ജയറാമിനെ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റാനാണ് നേതൃത്വം ആലോചിക്കുന്നത്.
 
കഴിഞ്ഞതവണ ഷൊര്‍ണൂരില്‍ മത്സരിച്ച് 13,000ത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രാദേശിക നേതാക്കള്‍. ഇതാണ് ഇവരെ മാറ്റി ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാകാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് ഷാനിമോള്‍ ഉസ്മാനുമായി നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞതവണ ഷൊര്‍ണൂരില്‍ മത്സരിച്ച് 13,000ത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രാദേശിക നേതാക്കള്‍. എന്നാല്‍, ശക്തരായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് ഇവിടുത്തെ നേതാക്കളുടെ വാദം. ഇതനുസരിച്ചാണ് ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.