ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും; ജോബി ജോർജിന് മറുപടിയുമായി ഷെയ്ൻ നിഗം

തുമ്പി എബ്രഹാം
വെള്ളി, 18 ഒക്‌ടോബര്‍ 2019 (14:24 IST)
നിർമാതാവ് ജോബി ജോർജിന്‍റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം വിഡിയോയുമായി ഷെയ്ൻ നിഗം. വാർത്താസമ്മേളനത്തിൽ ജോബി പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി എന്നു പറഞ്ഞാണ് ഷെയ്ൻ വിഡിയോ തുടങ്ങുന്നത്. ജോബി ജോർജിന്‍റെ വാർത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് വാർത്താസമ്മേളനത്തിനുള്ള മറുപടിയല്ല.
 
അതിലുള്ള ഒരു വരിക്കുള്ള മറുപടിയാണ്, ആ വിഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുള്ള മറുപടി കൂടിയാണ്. വെല്ലുവിളിയല്ല. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ, എന്‍റെ റബ്ബ് ഉണ്ടെങ്കിൽ ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും ഷെയ്ൻ പറയുന്നു.
 
നിർമാതാവ് ജോബി ജോർജിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് ഷെയ്ൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ജോബി വാർത്താസമ്മേളനം നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article