ഇന്ത്യ ബി ജെ പിക്ക് സ്ത്രീധനം കിട്ടയതല്ല, ലാലേട്ടനോട്‌ കേരളവും ഇന്ത്യയും വിട്ട്‌ പോവാൻ പറഞ്ഞിട്ടില്ലല്ലോ: ഷാഫി പറമ്പിൽ

Webdunia
ചൊവ്വ, 10 ജനുവരി 2017 (10:29 IST)
സംവിധായകൻ കമലിനെതിരെയുള്ള പ്രതിഷേധങ്ങളും വിമർശനങ്ങ‌ളും ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. മലിനെതിരെ ബി ജെ പി നേതാവ് എഎന്‍ രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍. ബി ജെ പിക്ക് സ്ത്രീധനമായി കിട്ടിയതല്ല ഇന്ത്യയെന്ന് ഷാഫി പറമ്പില്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.
 
ഷാഫിയുടെ വാക്കുകളിലൂടെ:
 
പിന്നേ.. രാജ്യം നിങ്ങൾക്ക്‌ സ്ത്രീധനമായി കിട്ടിയതാണല്ലോ..നിങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെല്ലാം രാജ്യം വിടാൻ
എന്ത് പറയണമെന്നും എന്ത് ചിന്തിക്കണമെന്നും എത് ഭക്ഷണം കഴിക്കണമെന്നും എത് വസ്ത്രം ധരിക്കണമെന്നും ഭരണഘടന പ്രകാരം ഏതൊരു പൗരനും അവകാശമുണ്ട്. അത് തീരുമാനിക്കേണ്ടത് ബി ജെ പിയല്ല. ഇന്ത്യ ബി ജെ പിക്ക് സ്ത്രീധനം കിട്ടയതല്ല.
 
ഇഷ്ടമില്ലാത്തവരെയെല്ലാം നാടുകടത്താനിറങ്ങിയിരിക്കുകയാണു ബി ജെ പി. ഇന്ത്യ പാകിസ്താനല്ല. ഇന്ത്യയെ പാകിസ്താനാക്കി മാറ്റാന്‍ ശ്രമിക്കരുത്. ഇന്ത്യയുടെ മൊത്തവകാശം ആരെയും ഏല്‍പ്പിച്ചിട്ടില്ല.
നോട്ട്‌ വിഷയത്തിൽ എം ടി ക്കെതിരേയും ഈ അസഹിഷ്ണുത കണ്ടു. സർക്കാരിനെ നോട്ട്‌ വിഷയത്തിൽ പിന്തുണച്ച ലാലേട്ടനോട്‌ ആരും കേരളവും ഇന്ത്യയും ഒന്നും വിട്ട്‌ പോവാൻ പറഞ്ഞിട്ടുമില്ല.
 
ബി ജെ പിയുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്തണം. ജനങ്ങള്‍ ബി ജെപിയുടെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
 
Next Article