സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 നവം‌ബര്‍ 2024 (12:56 IST)
സര്‍ക്കാര്‍ പിന്തുണയ്ക്കാത്തതിനാല്‍ സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് കേസുകള്‍ പിന്‍വലിക്കുന്നതിനായി കത്ത് നല്‍കുമെന്നും നടി പറഞ്ഞു. നടന്‍ മുകേഷ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ആലുവ സ്വദേശിനിയായ നടി ലൈംഗിക പരാതി നല്‍കിയത്. നടി പരാതി നല്‍കിയതിന് പിന്നാലെ നടിക്കെതിരായി ബന്ധുവായ യുവതി പോക്‌സോ പരാതി നല്‍കിയിരുന്നു. 
 
16 വയസ്സുള്ളപ്പോള്‍ ഓഡിഷനെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോവുകയും മറ്റു പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയില്‍ നടിക്കെതിരെ മൂവാറ്റുപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഈ കേസില്‍ സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും നടി ആരോപിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article