ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പട്ടാളക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശി അനു ജോയി എന്ന 23 കാരനാണു പിടിയിലായത്. കഴിഞ്ഞ ഏപ്രിലായിരുന്നു സംഭവം ഉണ്ടായത്.
ഏപ്രിലില്‍ അനുജോയി ലീവില്‍ വന്നപ്പോഴാണു 15 കാരിയായ ബാലികയെ പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ പെട്ടന്നു തന്നെ ആര്‍മിയില്‍ ജോലിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പീഡനം സംബന്ധിച്ച പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് ആര്‍മി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ആര്‍മി തന്നെ ഇയാളെ പൊലീസില്‍ ഏല്‍പിക്കുകയുമാണുണ്ടായത്.
നെയ്യാറ്റിന്‍കര എസ്.ഐ പി.വി.വിനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.