വാടക വീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴല്‍മന്ദം തേങ്കുറിശി സ്വദേശി മോഹന്‍ ദാസ് എന്ന 38 കാരനാണ് പാലക്കാട് ടൌണ്‍ സൌത്ത് പൊലീസിന്റെ വലയിലായത്.
അന്യജില്ലകളില്‍ നിന്ന് സ്ത്രീകളെ എത്തിച്ചായിരുന്നു ഇയാള്‍ ബിസിനസ് നടത്തിയിരുന്നത്. ഇയാളില്‍ നിന്ന് 80000 രൂപ കണ്ടെടുത്തു. ഇവിടെ നിന്നു പിടികൂടിയ യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം മുട്ടിക്കുളങ്ങര മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
ടൌണ്‍ ബസ് സ്റ്റാന്‍ഡിനടുത്ത ഇടവഴിയോട് ചേര്‍ന്ന വീട്ടിലായിരുന്നു പെണ്‍വാണിഭം നടത്തിയത്. ഇടപാടിന്റെ പേരില്‍ വാങ്ങുന്ന പണത്തിന്റെ മൂന്നിലൊന്നു മാത്രമായിരുന്നു ഇയാള്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. ഇതിനു മുമ്പും സമാനമായ കേസില്‍ മോഹന്‍ദാസ് പ്രതിയായിട്ടുണ്ടെന്ന് ടൌണ്‍ സൌത്ത് സി.ഐ പ്രമോദ് പറഞ്ഞു.