ജാര്‍ഖണ്ഡില്‍ ഏഴാം ക്ലാസ് വിദാര്‍ഥികള്‍ അധ്യാപകനെ വെട്ടികൊന്നു. ജാസ്ലിന്‍ ടോഫ്‌ന്‍ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി.മദ്യപിക്കുന്നതും പുകവലിക്കുന്നത് മതാപിതാക്കളെ അറിയിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അധ്യാപകനെ കൊന്ന് ഇയാളുടെ പണം അപഹരിച്ച് പണം വാങ്ങാനുമാണ് ഇവര്‍ പദ്ധതിയിട്ടത്. ഇതിനായി അധ്യാപകനോടൊപ്പം തമസിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൈക്കോടാലി ഉപയോഗിച്ച് അധ്യാപകനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
അധ്യാപകനെ കൊല്ലുന്നതിനായി തോക്കിനായി ഇവര്‍ നേരത്തെ മറ്റൊരു വിദ്യാര്‍ഥിയെ സമീപിച്ചിരുന്നു. തോക്ക് നല്‍കാതിരുന്ന സഹപാഠി വിവരം പുറത്തുപറഞ്ഞെങ്കിലോ എന്നു കരുതി മൂവര്‍സംഘം സഹപാഠിയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.