പതിനേഴുകാരൻ വാഹനം ഓടിച്ചു, പിതാവിന് 25,000 രൂപ പിഴ

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (15:08 IST)
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിനെ തുടർന്ന് പിതാവിന് 25,000 രൂപ പിഴ വിധിച്ചു. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുമാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്.
 
കഴിഞ്ഞ മേയ് അഞ്ചിന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ ജങ്‌ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നത് കണ്ടെത്തിയത്. വാഹന മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ അനിൽകുമാർ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article