സീരിയല്‍ നടി മദ്യലഹരിയില്‍; കാര്‍ മറ്റു രണ്ട് വാഹനങ്ങളെ ഇടിച്ചു, ഗതാഗതക്കുരുക്കും

രേണുക വേണു
വെള്ളി, 4 ഒക്‌ടോബര്‍ 2024 (09:36 IST)
Car accident

മദ്യലഹരിയില്‍ സീരിയില്‍ നടി ഓടിച്ച കാര്‍ മറ്റു രണ്ടു കാറുകളെ ഇടിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 
 
അപകടത്തെ തുടര്‍ന്ന് എം.സി.റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതകുരുക്ക് ആയിരുന്നു. രജിത ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലാണ് ആദ്യം ഇടിച്ചത്. അതിനുശേഷം മറ്റൊരു മിനി ലോറിയിലും ഇടിച്ചു. ആര്‍ക്കും പരിക്കില്ല. 
 
നടി മദ്യലഹരിയില്‍ ആയിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയിരുന്നു. അപകടത്തെ തുടര്‍ന്നു എംസി റോഡില്‍ ഒരു മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. പിന്നീട് പന്തളം പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article