കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്കു സമീപം മൈലക്കാട്ട് ഉണ്ടായ വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ ശരത്കുമാര്‍ (23) മരിച്ചു. രാവിലെ ആറുമണിക്കാണ് സംഭവം നടന്നത് ശരത് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ശരതിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും യാത്ര മധ്യേ മരണം സംഭവിക്കുകയായിരുന്നു.
രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത്കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് ,ചന്ദനമഴ, സരയൂത് തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍. പാരിപ്പള്ളി കിഴക്കനേലയില്‍ ശശി മന്ദിരത്തില്‍ ശശികുമാര്‍തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് ശരത് കുമാര്‍. ശ്രീകുമാര്‍ സഹോദരനാണ്.