മനുഷ്യക്കടത്ത്: ഝാര്‍ഖണ്ഡില്‍നിന്നും കൊണ്ടുവന്ന കുട്ടികളെ തിരിച്ചയക്കും

തിങ്കള്‍, 2 ജൂണ്‍ 2014 (11:09 IST)
ഝാര്‍ഖണ്ഡില്‍ നിന്നും മലപ്പുറത്തെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരിച്ചയക്കാന്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. 127 കുട്ടികളെയാണ് തിരിച്ചയക്കുക. ഝാര്‍ഖണ്ഡ് ലേജര്‍ കമ്മീഷര്‍ മനീഷ് രഞ്ജന്‍ നാളെ കേരളത്തിലെത്തിയ ശേഷമായിരിക്കും കുട്ടികളെ തിരിച്ചയക്കുക. 
 
ഇതിനായി റെയില്‍വേയോട് പ്രത്യേക കോച്ച് ആവശ്യപ്പെടും. അവയവ ചൂഷണവും ലൈംഗിക ചൂഷണവും അന്വേഷണ പരിധിയിലാണെന്ന് ഝാര്‍ഖണ്ഡ് സംഘം അറിയിച്ചു. രേഖകളും വിവരങ്ങളും പരമാവധി ശേഖരിച്ചു വരികയാണ്. അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും ഝാര്‍ഖണ്ഡ് സംഘം അറിയിച്ചു.
 
കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തു തന്നെയാണെന്നും സര്‍ക്കാര്‍ അറിയാതെയാണ് ഈ നടപടിയെന്നും കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ അഞ്ചം സംഘം വ്യക്തമാക്കിയിരുന്നു. ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും സൗജന്യമായിരിക്കേ കുട്ടികളെ കടത്തിയതില്‍ ദുരൂഹതയുണ്ടെന്നും സംഘം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക