സംസ്ഥാനത്ത് ജലവിമാന സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (15:55 IST)
കേരളത്തില്‍ ജലവിമാനം (സീ പ്ലെയിന്‍) സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. ഒരു മാസത്തിനകം വിമാനം എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ അവസാനം സര്‍വീസ് ആരംഭിക്കുമെന്നു കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡി അനില്‍ കുമാര്‍ അറിയിച്ചു. 

ജനുവരി അവസാനം ദേശീയ ഗെയിംസ് തുടങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകാന്‍ വിമാനം ഉപയോഗപ്പെടുത്തും. തിരുവനന്തപുരം-കൊല്ലം-കൊച്ചി റൂട്ടിലായിരിക്കും വിമാന സര്‍വീസ്. കൊല്ലത്തു മാത്രമാണു കായലില്‍ ഇറങ്ങുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വിമാനത്താവളത്തില്‍ തന്നെ ഇറങ്ങും.
 
ടൂറിസം സീസണിന്റെ തുടക്കത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ ലക്‌ഷ്യമിട്ടിരുന്നെങ്കിലും ചുഴലിക്കാറ്റുകള്‍ സജീവമായിരുന്നതിനാല്‍ അമേരിക്കയില്‍ നിന്നു വിമാനം എത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്‍ഷുറന്‍സ് കിട്ടില്ലെന്നതാണ് കാരണം.
 
വിംഗ്സ് ഏവിയേഷനാണ് ഒന്‍പതു സീറ്റുള്ള വിമാനം കൊണ്ടുവരുന്നത്. മയാമിയില്‍ നിന്നു വിമാനം പുറപ്പെട്ടിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുവാദം വാങ്ങിയ ശേഷം സര്‍വീസ് ആരംഭിക്കും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.