അധ്യാപകർക്ക് ഇനി മുതൽ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല, പഠിപ്പിക്കട്ടെയെന്ന് ഹൈക്കോടതി

Webdunia
ബുധന്‍, 24 ഫെബ്രുവരി 2021 (20:04 IST)
എയ്‌ഡഡ് സ്കൂൾ അധ്യാപകർക്ക് ഇനി തിരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.അധ്യാപകര്‍ക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. അധ്യാപകർ തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് എന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി.
 
1951-ലെ നിയമസഭാ ചട്ടത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുന്നത്.സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അല്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശം നല്‍കിയിരുന്ന ഉപവകുപ്പ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായകമായ ഉത്തരവ്.
 
1951-ലെ നിയമസഭാ ചട്ടത്തിൽ മാറ്റം വരുത്തുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ സാധിക്കാതെ വരും. നിലവിൽ തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article