സംസ്ഥാനത്ത് 190 സ്‌കുളുകളില്‍ ഓരോ പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കും. ഇത് സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം അനുകൂല തീരുമാനം കൈക്കൊളളും.
എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുളള 190 സ്‌കൂളിലാണ് പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത്. കോട്ടയംമുതല്‍ തെക്കോട്ടുളള ജില്ലകളെ പരിഗണിച്ചിട്ടില്ല. മന്ത്രിമാരായ പി.കെ.അബ്ദുറബ്, കെ.ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഉപസമിതിയാണ് സ്‌കൂളുകളുടെ പട്ടിക തയാറാക്കിയത്.
പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കണമെന്നായിരുന്നു മുസ്ലീംലീഗിന്റെ ആവശ്യമെങ്കിലും ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം അത് തളളുകയായിരുന്നു. പ്രാദേശിക ആവശ്യം അനുസരിച്ച് മാത്രം ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു ഇന്നലത്തെ യുഡിഎഫ് യോഗതീരുമാനം.