പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെബിപിഎസ് ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. 7 ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത് നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ബാക്കിയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. പത്ത് ലക്ഷം അച്ചടിക്കാന്‍ സോളാര്‍ പ്രിന്‍റ്റേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3.28 ലക്ഷം കോപ്പിമാത്രമാണ് അവര്‍ അച്ചടിച്ചതെന്നും കെബിപിഎസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പിച്ചിട്ടും പൂര്‍ത്തിയാക്കാനായില്ലെന്നാണ് കെബിപിഎസിന്റെ സത്യവാങ്മൂലത്തിലുള്ളത്. ഈമാസം 20ന് അച്ചടി പൂര്‍ത്തിയാകുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പാഠപുസ്തക അച്ചടി വേഗത്തിലാക്കാന്‍ സ്വകാര്യ പ്രസിന് അച്ചടി കൈമാറാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ പ്രിന്റേഴ്‌സിനെ ഏല്‍പിക്കാന്‍ കെബിപിഎസ് തീരുമാനിക്കുകയായിരുന്നു.