എന്നെ എതിര്‍ക്കുന്നത് വരത്തനായതിനാല്‍: ശശി തരൂര്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (18:40 IST)
പ്രധാന മന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയേ അനുകൂലിച്ചതിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം എതിര്‍ക്കുന്നതിനിടെ തന്നെ എതിര്‍ക്കുന്നത് താന്‍ പുറത്തു നിന്ന് വന്നയാളായതിനാലാണെന്ന് തുറന്നടിച്ചുകൊണ്ട് ശശീതരൂര്‍ എം‌പി രംഗത്ത്. എന്‍ഡി‌ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ തരൂര്‍ രംഗത്ത് വന്നത്.
 
വളരെ വൈകിയാണ് താന്‍ രാഷ്ട്രീയ രംഗത്തെത്തിയത്.രാഷ്ട്രീയത്തില്‍ ഞാനെത്തിയത് പലര്‍ക്കും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് തരൂര്‍ അഭിമുഖത്തില്‍ പറയുന്നു. നരേന്ദ്ര മോഡിയെക്കുറിച്ച് താന്‍ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയും തനിക്ക് പറയാനുള്ളത് എന്താണെന്ന് ചോദിക്കാതെയുമാണ് കേരളത്തിലെ നേതാക്കളെല്ലാം പ്രസ്താവനയിറക്കുന്നതെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.
 
ചാനലുകളില്‍ തനുക്കെതിരേ വിമര്‍ശിക്കുന്നവര്‍ കാര്യമെന്താണെന്ന് ഒരിക്കല്‍ പോലും വിളിച്ച് ചോദിച്ചിട്ടില്ലെന്ന് തരൂര്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് സ്വച്ഛ ഭാരത് അഭിയാന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ടത്. ശശി തരൂര്‍ അടക്കം നിരവധി പ്രമുഖരെ പരിപാടിയുടെ ഭാഗമാകാന്‍ മോദി ക്ഷണിക്കുകയും ചെയ്തു. തരൂര്‍ ക്ഷണം സ്വീകരിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിന് പിന്നാലെ സംഭവം വിവാദമാകുകയും ചെയ്തു.
 
കേരളത്തിലും ദേശീയ തലത്തിലും തരൂരിന് അനുകൂലവും പ്രതികൂലവുമായി നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. തരൂരിന് അനുകൂലമായി രാജീവ് ശുക്ല അടക്കമുള്ളവര്‍ തരൂര്‍ ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചിരുന്നു. പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ധിക്കും തരൂരിനേ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക