സരിതയുടെ കത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയെ മത്സരിപ്പിക്കരുതെന്നും വിഎസ്

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2016 (11:21 IST)
സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന്റെ പൊതുരംഗം മലീമസമാക്കി.
 
തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ മത്സരിപ്പിക്കരുത്. സരിതയുടെ കത്തില്‍ സമഗ്ര അന്വേഷണം വേണം. സരിതയുടെ കത്തിലെ ആരോപണങ്ങള്‍ കേരളത്തിന്റെ അന്തസ്സ് താഴ്ത്തി. കത്തിന്റെ വിശ്വാസ്യതയില്‍ ആശങ്കപ്പെടേണ്ടതില്ല.
 
കേരളത്തിലെ പൊതുസമൂഹത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം. ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി മാപ്പു പറയണം. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഉമ്മന്‍ ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി എസ് ആവശ്യപ്പെട്ടു.