സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോർത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ച തന്റെ സ്വകാര്യ ദൃശ്യങ്ങൾ ചോര്‍ത്തി നല്‍കിയത് എഡിജിപി പത്മകുമാറാണെന്ന് സരിത ആരോപിച്ചത്. അതേസമയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സരിതയുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് എഡിജിപി പത്മകുമാർ വ്യക്തമാക്കി.
തന്നെ അറ്സ്‌റ്റ് ചെയ്‌തപ്പോള്‍ പിടിച്ചെടുത്ത വിവരങ്ങള്‍ സ്വാർത്ഥലാഭങ്ങൾക്കും രാഷട്രീയ നേട്ടങ്ങൾക്കും വേണ്ടി പൊലീസ് ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയ നേതൃത്വവും ചേർന്ന് ചോര്‍ത്തുകയായിരുന്നുവെന്ന് സരിത പറഞ്ഞത്. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കോടതിയിൽ ഹാജരാക്കിയിട്ടില്ല. കാണാതായ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന തന്റെ സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തായതെന്നും സരിത പറഞ്ഞു.