സാനിറ്റൈസര്‍ കുടിച്ചു ചികിത്സയിലിരുന്നയാള്‍ മരിച്ചു

എ കെ ജെ അയ്യര്‍

ഞായര്‍, 4 ഒക്‌ടോബര്‍ 2020 (17:51 IST)
നാദാപുരം: അഗതി മന്ദിരത്തില്‍ സാനിറ്റൈസര്‍ കുടിച്ചു ചികിത്സയിലായിരുന്ന അന്തേവാസി മരിച്ചു. കല്ലാച്ചി വരിക്കോളിയിലെ ഒമ്പതുകണ്ടത്തിന് സമീപത്തെ രാമത്ത് വിനോദന്‍ എന്ന മുപ്പത്തൊമ്പതുകാരനാണ് മരിച്ചത്.
 
നാദാപുരത്തെ എടച്ചേരിയിലുള്ള തണല്‍ എന്ന അഗതി മന്ദിരത്തിലെ അന്തേവാസിയാണ് വിനോദന്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാള്‍ സാനിറ്റൈസര്‍ കുടിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസിക വൈകല്യമുള്ള ഇയാള്‍ അഗതി മന്ദിരത്തിലാണ് കഴിയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍