കടകംപള്ളി, കളമശ്ശേരി ഭൂമിയിടപാടുകള്‍ സംബന്ധിച്ച് സംസ്ഥാനവ്യാപകമായി സി.ബി.ഐ റെയ്ഡ്. തിരുവനന്തപുരത്തെ സി.ബി.ഐ.യുടെ പ്രത്യേക യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കാലത്ത് ആറു മണിക്ക് ആരംഭിച്ച റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനായ സലീംരാജിന്റെ ക്വാര്‍ട്ടേഴ്‌സിലും ബന്ധുവീടുകളും ഉള്‍പ്പടെ തിരുവനന്തപുരത്തും കൊച്ചിയിലും ഉള്‍പ്പടെ ഇരുപത്തിയഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സലീംരാജ് ഉള്‍പ്പടെയുള്ള പ്രതികളുടെയും ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.