സംസ്ഥാനവ്യാപകമായി സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പന്നങ്ങളുടെ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താന്‍ നടത്തിയ റെയ്ഡില്‍ 25 പേര്‍ അറസ്റ്റിലായി. കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവയുടെ വില്‍പ്പന കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.
92 റെയ്ഡുകളിലായി 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ മെയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 4,268 ആയി. ആകെ 23,096 റെയ്ഡുകളിലായി 4,388 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായ റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരും.
സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉല്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.