സംസ്ഥാനത്ത് വൈദ്യുതി മീറ്റര്‍ വാടക കുറച്ചു. ടിഒഡി സിംഗിള്‍ ഫേസ് മീറ്റര്‍ വാടക 10ല്‍ നിന്ന് 6 രൂപയായും ടിഒഡി ത്രീ ഫേസ് മീറ്റര്‍ വാടക 20ല്‍ നിന്ന് 15 രൂപയുമായാണ് കുറച്ചത്. വീടുകളില്‍ ഈ മീറ്ററുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. സിടി ത്രീ ഫേസ് മീറ്റര്‍ വാടക 75 രൂപയില്‍നിന്ന് 30 രൂപയാക്കി. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
പുറത്തുനിന്നു വൈദ്യുതി വാങ്ങാന്‍ ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വ്യാവസായിക ഉപയോക്താക്കള്‍ ക്രോസ് സബ്‌സിഡി സര്‍ച്ചാര്‍ജ് നല്‍കേണ്ടതില്ല. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ്ജില്‍ നിന്നൊഴിവാക്കി. എന്നാല്‍, വാണിജ്യ വിഭാഗത്തിലെ ഹൈടെന്‍ഷന് 2.30 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന് 2.10 രൂപയും സര്‍ച്ചാര്‍ജ് നല്‍കണം.