മദ്യ വില്‍പ്പന കുറഞ്ഞെന്ന് ബീവറേജ് കോര്‍പ്പറേഷന്‍, കള്ളക്കണക്കെന്ന് പ്രതാപന്‍

ശനി, 4 ഒക്‌ടോബര്‍ 2014 (11:39 IST)
സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞു. ബീവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. സര്‍ക്കാര്‍ തീരുമാനപ്രകാരം 418 ബാറുകള്‍ പൂട്ടീയതിനു ശേഷം മദ്യവില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പറയുന്നത്.

ഒരുശതമാനം കുറവാണ് മദ്യവില്‍പ്പനയിലുണ്ടായിരിക്കുന്നതെന്നും ബിയര്‍ വില്‍പ്പനയില്‍ ആറുശതമാനം കുറവുണ്ടായതായും സത്യവാങ്മൂലത്തിലുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്റ്റ് വരെ വിറ്റത് 99.5 ലക്ഷം കെയ്സ് മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത് 98.43 ലക്ഷമായിരുന്നു.

അതേസമയം ബീവറേജസ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അബദ്ധ പഞ്ചാംഗമാണെന്നും വന്‍‌കിട മദ്യകമ്പനികളെ സഹായിക്കുന്നതിനായാണ് ഇപ്പോള്‍ ഇത്തരമൊരു വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയതെന്നും ഇതിനെതിരേ ഹൈക്കോടതിയേ സമീപിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് ടി പ്രതാപന്‍ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക