സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം മികച്ച നോവ‌ൽ, ഉണ്ണി ആറിനും പ്രിയ എഎസിനും പുരസ്‌കാരം

ചൊവ്വ, 17 ഓഗസ്റ്റ് 2021 (17:41 IST)
2020ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പിഎഫ് മാത്യൂസിന്റെ അടിയാളപ്രേതമാണ് മികച്ച നോവൽ.ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഒ.പി സുരേഷിന്റെ താ‌‌ജ്‌മഹലിനാണ്.
 
സേതു , പെരുമ്പടവം ശ്രീധരൻ എന്നിവർക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വർണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.
 
മറ്റ് പുരസ്‌കാരങ്ങൾ ഇങ്ങനെ 
 
ജീവചരിത്രം കെ രഘുനാഥൻ
യാത്രാവിവരണം വിധുവിൻസെന്റ്
വിവർത്തനം- അനിത തമ്പി,സംഗീത ശ്രീനിവാസൻ
നാടകം- ശ്രീജിത്ത് പൊയിൽക്കാവ്
സാഹിത്യവിമർശനം- പി സോമൻ
 ബാലസാഹിത്യം- പ്രിയ എഎസ്
 വൈജ്ഞാനികസാഹിത്യം- ഡോ. ടികെ ആനന്ദി, 
ഹാസ്യസാഹിത്യം- ഇന്നസെന്റ്.
 
കെകെ കൊച്ച്, മാമ്പുഴ കുമാരൻ
കെആർ മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്
 ചവറ കെഎസ് പിള്ള, എംഎ റഹ്മാൻ എന്നിവർക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍