പി.സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ

ചൊവ്വ, 17 ഓഗസ്റ്റ് 2021 (16:44 IST)
പി.സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയായി തീരുമാനിച്ചു. എം.സി.ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം നേരത്തെ രാജിവച്ചിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ തീരുമാനിച്ചത്. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍