ഐഎസ് ബന്ധം: കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ

ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:01 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കണ്ണൂരിൽ രണ്ട് യുവതികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തു. ഷിഫ ഹാരിസ്,മിസ്അ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം അറസ്റ്റ് ചെയ്‌തത്.
 
ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഇവർ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസിനായി ആശയപ്രചാരണം നടത്തിയതായി എൻഐഐ കണ്ടെത്തി. ഇവരുടെ കൂട്ടാളിയായ മുസാദ് അൻവറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ യുവതികൾ എൻഐഎ സംഘത്തിന്റെ നിരീക്ഷാണത്തിലായിരുന്നു. കേരളത്തിൽ 7 പേരടങ്ങുന്ന സംഘമാണ് ഐഎസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻഐഎ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍