സംസ്ഥാനം ചിങ്ങം ഒന്നിനെ കര്‍ഷക ദിനമായിട്ടാണ് ആചരിക്കുന്നത്. മലയാളികളെ സംബന്ധിച്ച് ഇത് ഇത് പുതുവര്‍ഷത്തിലെ ആദ്യ ദിവസമാണ്. ചിങ്ങത്തിലാണ് സമൃദ്ധിയുടെ ഓണമെന്നതിനാലും വിളവെടുപ്പ് നടത്തുന്നതെന്നതിനാലും ചിങ്ങം ഒന്നിന് കര്‍ഷക ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലുടനീളം കര്‍ഷകദിനമായി ആചരിക്കുന്നത് ഡിസംബര്‍ 23ആണ്. കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ ജന്മദിനമാണിത്.